Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Base

അ​മേ​രി​ക്ക​യി​ൽ ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ൽ ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ബി- 52 ​ബോം​ബ​ർ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ എ​ഡ്വേ​ർ​ഡ്സ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന സ്ട്രാ​റ്റ​ജി​ക് ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ സ​ബ് സോ​ണി​ക് ശേ​ഷി​യു​ള്ള ബി52 ​സ്ട്രാ​റ്റോ​ഫോ​ർ​ട്രെ​സ് ബോം​ബ​ർ വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ബി52 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ.

Latest News

Corehub Up